ഏഴ് സീറ്റിൽ ഉറച്ച വിജയ പ്രതീക്ഷയർപ്പിച്ച് സിപിഎം; 2004 ആവർത്തിക്കുമെന്ന് കോടിയേരി

സംസ്ഥാനത്ത് 11 സീറ്റിൽ വിജയ പ്രതീക്ഷ പുലർത്തി സിപിഎം സെക്രട്ടേറിയറ്റ് . യോഗ ശേഷം വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടത് 18 സീറ്റുകളിലധികം ജയിക്കുമെന്നും . ന്യൂനപക്ഷ ഏകീകരണം ഇടതിന് തുണയാകുമെന്നും കോടിയേരി അവകാശപ്പെട്ടു. ഏഴ് സീറ്റിൽ ഉറച്ച് വിജയ പ്രതീക്ഷയുണ്ട്.
എന്നാൽ സിപിഎം സെക്രട്ടേറിയറ്റ് 11 സീറ്റിലാണ് വിജയ പ്രതീക്ഷ പുലർത്തുന്നതെന്നാണ് ട്വന്റി ഫോറിനു ലഭിച്ച വിവരം. കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ഉറച്ച വിജയ പ്രതീക്ഷയുള്ളത്. ചാലക്കുടി, പത്തനംതിട്ട, വടകര, ഇടുക്കി എന്നിവിടങ്ങളിൽ കടുത്ത മത്സരമെങ്കിലും ജയം ഇടതിനെന്ന് തന്നെയാണ് പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായെങ്കിലും ആർക്ക നുകൂലമാവുമെന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിനും അവ്യക്തതയാണ്. എന്നാൽ ഇത് ഇടതു മുന്നണിക്ക് കിട്ടുമെന്ന് കോടിയേരി പറഞ്ഞു.
Read Also : ബിജെപി അക്കൗണ്ട് തുറക്കില്ല; എൽഡിഎഫ് 18 സീറ്റ് നേടുമെന്ന് കോടിയേരി
തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വമാണ് ഇടതു ജയം സുഗമമാക്കിയത്. കോൺഗ്രസിന് കിട്ടേണ്ട നായർ വോട്ടുകൾ സുരേഷ് ഗോപി കൊണ്ടുപോയെന്നാണ് സിപിഎം വിലയിരുത്തൽ. ഇതാദ്യമായി ഇടതു ചിന്താഗതിക്കാരുടെ ഏകീകരണം എൽഡിഎഫിന് അനുകൂലമായെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here