ബിജെപി അക്കൗണ്ട് തുറക്കില്ല; എൽഡിഎഫ് 18 സീറ്റ് നേടുമെന്ന് കോടിയേരി

സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് കച്ചവടത്തെ അതിജീവിക്കാൻ എൽഡിഎഫിന് കഴിഞ്ഞതായും ഇടതുമുന്നണി 18 സീറ്റ് നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ബിജെപി വൻതോതിൽ യുഡിഎഫിന് വോട്ടു മറിച്ചു. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്നും വോട്ട് കൂടുതൽ നേടിയേക്കാമെന്നും കോടിയേരി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ മത്സരം വയനാട് ഒഴികെ മറ്റൊരു മണ്ഡലത്തിലും സ്വാധീനിച്ചില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശക്തമായ മത്സരം നടന്നതിനാലാണ് ഇത്തവണ പോളിങ് ശതമാനം ഉയർന്നത്. പോളിങ് സൗകര്യങ്ങൾ സജ്ജമാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പാളിച്ചകൾ പറ്റി. വിവി പാറ്റ് വരുന്നത് കണക്കിലെടുത്ത് കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ച ചെയ്യേണ്ടന്ന നിലപാട് എൽഡിഎഫ് എടുത്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here