മുസ്ലീംങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശം വേദനയുണ്ടാകുന്നു; പ്രജ്ഞ ഠാക്കൂര്‍ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഫാത്തിമ റസൂല്‍ സിദ്ധിക്ക്

മുസ്ലീംങ്ങളുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം വേദനിപ്പിക്കുന്നു. ഭോപാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ ഠാക്കൂര്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി നേതാവ് ഫാത്തിമ റസൂല്‍ സിദ്ധിഖ്.
ആജ് തക്കിനു നല്‍കിയ അഭിമുഖത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ വിഷമമില്ലെന്നും അതില്‍ താന്‍ അഭിമാനിക്കുന്നപവെന്നും പ്രജ്ഞ ഠാക്കൂര്‍ പറഞ്ഞിരുന്നു. ഇതിനു പുറമേ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
വിവാദമായ പ്രസ്ഥാവനകള്‍ ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ബിജെപി പ്രജ്ഞ ഠാക്കൂറിന് താക്കീത് നല്‍കിയിരുന്നു. മാലേഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ പ്രജ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ എന്‍ഐഎ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here