Advertisement

രാഹുൽ ഗാന്ധിയുടെ വിമാനത്തിന് യന്ത്രതകരാർ; ഡൽഹിയിൽ തിരിച്ചിറക്കി

April 26, 2019
Google News 5 minutes Read
rahul gandhi

യന്ത്രതകരാറിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പട്‌നയിലേക്ക് പോകാൻ യാത്ര തിരിച്ചപ്പോഴാണ് വിമാനത്തിൽ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം ഡൽഹിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. ഇത് മൂലം ബീഹാർ,ഒഡീഷ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇന്ന് നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ വൈകുമെന്നും ഇതിന് ക്ഷമ ചോദിക്കുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here