Advertisement

ഉത്തർപ്രദേശിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരുന്ന മുറിയുടെ സീൽ തകർത്തതായി പരാതി

April 26, 2019
0 minutes Read

ഉത്തർപ്രദേശിലെ സാംബാലിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരുന്ന മുറിയുടെ സീൽ തകർത്തതായി പരാതി. സമാജ്‌വാദി പാർട്ടിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഉത്തർപ്രദേശിലെ ബദൗൻ മണ്ഡലത്തിലെ എസ്പി സ്ഥാനാർത്ഥി ധർമേന്ദ്ര യാദവാണ് പരാതി നൽകിയത്. ഉത്തർപ്രദേശിലെ സാംബാനിലെ സ്‌ടോംങ് റൂമിന്റെ സീൽ തകർത്തെന്നാണ് പരാതി.

സ്ട്രോങ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചുപൊട്ടിച്ചതായി വ്യക്തമാണെന്ന് ധർമേന്ദ്ര യാദവ് പരാതിയിൽ പറയുന്നു. അതിന്റെ വീഡിയോ ഫൂട്ടേജുകൾ കൈവശമുണ്ട്. ഗേറ്റിൽ സ്ഥാപിച്ചിരുന്ന സീലും തകർത്ത നിലയിലാണ്. പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീലാണ് വെച്ചത്. സ്ട്രോങ് റൂമിന്റെ സീൽ തകർത്ത ശേഷം ചിലർ അകത്തുകടന്നിട്ടുണ്ടെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഏപ്രിൽ 24 ന് 3 മണിക്കാണ് മുറി സീൽ വച്ച് പൂട്ടിയത്. എന്നാൽ ആ സീൽ നിലവിൽ ഇല്ല. ഇവിഎം മെഷീനിൽ ഇടപെടൽ നടന്നതായി സംശയിക്കുന്നെന്നും ധർമേന്ദ്ര യാദവിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് അജയ് കുമാർ പറഞ്ഞു. എന്നാൽ ഏതെങ്കിലും പക്ഷികൾ വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല കടിച്ചുപൊട്ടിച്ചതാകാമെന്നാണ് സാംബാൽ എ ഡി എം പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top