കായംകുളത്ത് പിങ്ക് പൊലീസിന്റെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്

കായംകുളത്ത് പിങ്ക് പൊലീസിന്റെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്. കായംകുളം കാക്കനാട് ജംഗ്ഷനിലാണ് സംഭവം. സ്‌കൂട്ടിയിൽ പോകുകയായിരുന്ന അമ്മക്കും മകൾക്കുമാണ് പരിക്കേറ്റത്. ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച സ്‌കൂട്ടിയിലേക്ക് പിങ്ക് പൊലീസിന്റെ വാഹനം ഇടിയിക്കുകയായിരുന്നു.

Read more: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം

വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സംഭവം നടന്ന സ്ഥലത്തു നിന്നും കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് കിലോമീറ്റർ മാത്രമേ ദൂരമുള്ളതെങ്കിലും ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് എത്തിയിട്ടില്ല. പിങ്ക് പൊലീസിന്റെ വനിതാ എസ്‌ഐയും ഒരു കോൺസ്റ്റബിളും മാത്രമാണ് സ്ഥലത്തുള്ളത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. കായംകുളം സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. അദ്ദേഹം നേരത്തേ മരിച്ചതായാണ് വിവരം. യുവതി ചെന്നിത്തല സ്വദേശിനിയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top