ബിജെപി വോട്ടു മറിയ്ക്കല്‍ ആരോപണത്തില്‍ സിപിഎം നെ തിരുത്തി സിപിഐ

ബി ജെ പി വോട്ടു മറിയ്ക്കല്‍ ആരോപണത്തില്‍ സി പി എമ്മിനെ തിരുത്തി സിപിഐ. തെരഞ്ഞെടുപ്പിനു ശേഷവും ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് പ്രസക്തിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
കള്ളവോട്ട് തെരഞ്ഞെടുപ്പില്‍ ഇതാദ്യമല്ല. ന്യൂനപക്ഷ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ 5 മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഡഉഎ ന് കച്ചവടം ചെയ്‌തെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. രാജ്യത്ത് പ്രതിപക്ഷ ഐക്യം തകര്‍ത്തത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. മേയ് 9 ന് ചേരുന്ന സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തെരഞ്ഞെടുപ്പ് അവലോകനം നടത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here