ഓപ്പണ്‍ വോട്ട് കള്ളവോട്ടുകളായി തെറ്റ് ധരിക്കപ്പെട്ടതാണെന്ന് കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

കണ്ണൂര്‍ ജില്ലയില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന ആരോപണം തള്ളി സിപിഐഎം. ഓപ്പണ്‍ വോട്ട് ചെയ്തത് കള്ളവോട്ടുകളായി തെറ്റിധരിക്കപ്പെട്ടതാണ്. ആരോപണം പച്ച നുണയാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ കല്യാശ്ശേരിയിലെ അസംബ്ലി നിയോജകമണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തു എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണമാണ്.
ആരോപണ വിധേയയായി പറഞ്ഞിട്ടുള്ള ചെറുതായം ഗ്രമം പഞ്ചായത്തിലെ മെമ്പര്‍ സലീന എംവി കല്യാശ്ശേരി മണ്ഡലത്തിലെ 17-ാം നമ്പര്‍ ബൂത്തിലെ 822-ാം വോട്ടറാണ്. അവര്‍ സ്വന്തം വോട്ട് ചെയ്യുകയും അതിന് പുറമേ 19-ാം നമ്പര്‍ ബൂത്തിലെ 29-ാം നമ്പര്‍ വോട്ടറായ നഫീസിയുടെ ഓപ്പണ്‍ വോട്ട ചെയ്യുകയുമാണ് ചെയ്തതെന്ന് എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here