മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും നിർബന്ധിതമായി വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ നേതാവ്

മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും നിർബന്ധിതമായി വന്ധ്യംകരിക്കണമെന്ന വിവാദ പ്രസ്താവനയുമായി ഹിന്ദു മഹാസഭ നേതാവ്. ഹിന്ദു മഹാ സഭ ദേശീയ വൈസ് പ്രസിഡൻ്റ്സാധ്വി ദേവ താക്കൂറാണ് വിവാദ പരാമർശവുമായി രംഗത്ത് വന്നത്. മുസ്ലിങ്ങളുടെയും കൃസ്ത്യാനികളുടെയും ജനസംഖ്യ ക്രമാതീതമായി അധികരിക്കുന്നുവെന്നും അത് ഹിന്ദുക്കൾക്ക് ഭീഷണിയാണെന്നും ഇവർ പറഞ്ഞു.
“മുസ്ലിങ്ങളുറ്റെയും കൃസ്താനികളുടെയും ജനസംഖ്യ നാൾക്കു നാൾ വർദ്ധിച്ചു വരികയാണ്. ഇത് നിയന്ത്രിക്കാൻ കേന്ദ്രം നിർബന്ധിതമായി അവരെ വന്ധ്യംകരിക്കണം. അങ്ങനെ ചെയ്താൽ അവർക്ക് എണ്ണം അധികരിപ്പിക്കാൻ കഴിയില്ല”- സാധ്വി ദേവ പറഞ്ഞു. ഒപ്പം ലോകത്ത് ഒരു പ്രഭാവമുണ്ടാക്കുന്നതിനായി ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കൃസ്ത്യൻ, മുസ്ലിം പള്ളികളിൽ സ്ഥാപിക്കണമെന്നും അവർ പറഞ്ഞു. കൂടാതെ ദേശാഭിമാനിയായ നാഥുറാം ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കണമെന്നും സാധ്വി ദേവ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here