കൊടുമ്പ് പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള മാലിന്യ നീക്കം നിലച്ചിട്ട് മൂന്നര മാസം; ചീഞ്ഞുനാറി പാലക്കാട് നഗരസഭ

മൂന്നര മാസക്കാലമായി കൊടുമ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ പാലക്കാട് നഗരസഭ ചീഞ്ഞുനാറുകയാണ്. പ്രദേശത്ത് തീപിടുത്തമുണ്ടായതോടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊടുമ്പ് പഞ്ചായത്ത് നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള മാലിന്യ നീക്കം തടയുകയായിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തുണ്ടാക്കിയ കരാർ നഗരസഭ പാലിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.
സിപിഎം ഭരിക്കുന്ന കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ കുപ്പത്തറയിലാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുനത് .കത്തുന്ന വേനലിൽ മാലിന്യങ്ങൾക്ക് തീപിടിക്കൽ പതിവായതോടെ ആരോഗ്യ പ്രശ്നങ്ങളും അസഹ്യമായ ദുർഗന്ധവും ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഇവിടേക്കുള്ള മാലിന്യ നീക്കം നിർത്തിവെപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്ത് തങ്ങളുമായി ഉണ്ടാക്കിയ കരാർ നഗരസഭ പാലിക്കാൻ തയാറായിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. മൂന്നര മാസക്കാലമായി മാലിന്യ നീക്കം നിലച്ചതോടെ നഗരസഭയുടെ .വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയാണ്. പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുയാണെന്നാണ് നഗരസഭ വൈസ് ചെയർമാൻ പറയുന്നത്
മാലിന്യ പ്രശ്നനത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബിജെപിക്കെതിരെ സമരം നടത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here