നിരോധനം നീക്കിയെങ്കിലും ടിക്ക് ടോക്ക് പ്ലേസ്റ്റോറില്‍ ഇപ്പോഴും ലഭ്യമാകുന്നില്ല

ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം നിരോധനം പിന്‍വലിച്ചെങ്കിലും ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമായിട്ടില്ല.
ആപ്പിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡിയോകള്‍ തടയും എന്ന വ്യവസ്ഥയിലാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് എന്‍. കിരുബാകരന്‍, ജസ്റ്റിസ് എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരോധനം പിന്‍വലിച്ചത്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ടിക് ടോക്ക് ഉടമ ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കര്‍ശന ഉപാധിയോടെയാണ് ടിക്ക് ടോക്കിനു മേലുള്ള നിരോധനം സുപ്രീം കോടതി നീക്കം ചെയ്തത്. കോടതി വ്യവസ്ഥ ലംഘിച്ച് ഏതെങ്കിലും ഉള്ളടക്കം ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് കോടതി അലക്ഷ്യമാവുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here