കേരളത്തിലെ 8 ജില്ലകളിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട്

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം. ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച ആന്ധ്ര തമിഴ്നാട് തീരത്തോടടുക്കും. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലെ 8 ജില്ലകളിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കു കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായിക്കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റാകും.മണിക്കൂറിൽ 90 മുതൽ 115 കിലോമീറ്റർ വേഗമുണ്ടാകുമെന്നാണ് നിഗമനം. കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ദമാകാനിടയുള്ളതിനാൽ തീരദേശത്തുള്ളവരും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നു നിർദ്ദേശമുണ്ട്. ആഴക്കടലിൽ മത്സൃബന്ധനത്തിനു പോയവർ നാളയ്ക്കകം തിരിച്ചെത്തണം. ഉരുൾപൊട്ടൽ, മണ്ണിടി്ച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here