Advertisement

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരിയുടെ മരണം; കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസ്

April 28, 2019
Google News 0 minutes Read

ആലപ്പുഴ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കേന്ദ്രീകരിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇതില്‍ നിന്നാണ് സംഭവം കൊലപാതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ ആതിര പൊലീസില്‍ കുറ്റ സമ്മതം നടത്തി.കുട്ടി ഉറക്കത്തില്‍ മരിച്ചതാണെന്നാണ് മാതാപിതാക്കള്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, കുട്ടിയുടെ അമ്മയെ വിശദമായ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് കുറ്റ സമ്മതം നടത്തിയത്. കുട്ടിയുടെ അമ്മ ആതിര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കുട്ടിയുടെ അമ്മയേയും മുത്തശ്ശിയേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായിരുന്നുവെന്നും സംഭവ ദിവസം കുടുംബ വഴക്ക് ഉണ്ടായെന്നും മുത്തശ്ശി മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്‌ക്കെതിരെ മുത്തശ്ശി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനിയിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here