Advertisement

സീറോ മലബാർ വ്യാജരേഖ വിവാദം; കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു

April 28, 2019
Google News 0 minutes Read
cardinal mar alancheri

സീറോ മലബാർ സഭയിലെ വ്യാജരേഖ വിവാദത്തിൽ അന്വേഷണ സംഘം കർദിനാളിന്റെ മൊഴിയെടുത്തു. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നായെന്ന പരാതിയിലാണ് മൊഴിയെടുത്തത്. കേസിലെ പരാതിക്കാരൻ ഫാ.ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. ബാങ്ക് രേഖകൾ രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

നേരത്തെ സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.

സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. എറണാകുളം സെട്രൽ പോലീസ് സ്റ്റേഷനാണ് അന്വേഷണ ചുമതല.ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ കർദ്ദിനാൾ ആലഞ്ചേരി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുക്കാൻ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here