കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പതിനഞ്ചോളം യാത്രക്കാര്‍ക്ക് പരിക്ക്

കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ പതിനഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ ചിങ്ങവനം പുത്തന്‍പാലം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചാക്കോച്ചി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയത്തേക്ക വരികയായിരുന്ന ബസ് കയറ്റത്തോടുകൂടിയ വളവില്‍ നിയന്ത്രണം വിട്ട് റോഡറികിലെ വൈദ്യൂത പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ചിങ്ങവനം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here