Advertisement

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി

April 28, 2019
Google News 0 minutes Read

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ നിന്ന് 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണ്‌ ഉള്ളത്. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇത് വഴി രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന അക്രമങ്ങള്‍ തടയാനാവും മാത്രമല്ല, പ്രമുഖ വ്യക്തികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളും അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here