Advertisement

വിവാദ പരാമർശം; മേനക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

April 29, 2019
Google News 0 minutes Read
maneka gandhi

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദപരാമർശത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ ബിജെപി സ്ഥാനാർത്ഥിയായ മേനക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തരം തിരിക്കുമെന്നും ജയിച്ചു വന്നാൽ ഈ കണക്ക് നോക്കിയാകും വികസന പ്രവർത്തനങ്ങളെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു. 80 ശതമാനം വോട്ടുകളും ബിജെപിക്ക് അനുകൂലമായ ഗ്രാമങ്ങളെ എ കാറ്റഗറിയിലും 60 ശതമാനം അനുകൂലമാണെങ്കിൽ ബി, 50 ശതമാനം അനുകൂലമാണെങ്കിൽ സി, അതിലും താഴെ ഡി എന്നിങ്ങനെ തരം തിരിക്കുമെന്നായിരുന്നു മേനക ഗാന്ധിയുടെ പ്രസ്താവന. നേരത്തെ തനിക്ക് വോട്ടു ചെയ്തില്ലെങ്കിൽ മുസ്ലീങ്ങളെ തെരഞ്ഞെടുപ്പിന് ശേഷം സഹായിക്കില്ലെന്ന മേനക ഗാന്ധിയുടെ പരാമർശവും വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here