താരങ്ങള്‍ വോട്ടു ചെയ്ത മുംബൈ…

നാലാംഘട്ട വോട്ടെടുപ്പിന് സജീവ പിന്‍തുണ അര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ അടക്കമുള്ള താരങ്ങള്‍. ഏറ്റവും കൂടുതല്‍ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് മുംബൈയിലാണ്.
മുബൈയിലെ ബാന്ദ്രയിലെ 203 നമ്പര്‍ ബൂത്തിലാണ് സച്ചിന്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തിയത്. മക്കളായ അര്‍ജുനും സാറയ്ക്കും ഇക്കുറി ആദ്യ വോട്ടു കൂടിയിരുന്നു ഇത്.
ബാന്ദ്രയിലെ 283-ാം നമ്പര്‍ ബൂത്തിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാനും വോട്ട് രേഖപ്പെടുത്തിയത്. ബിജെപിയുടെ മധുര സ്ഥാനാര്‍ഥിയായ ഹേമമാലിനിയും മക്കളായ ഇഷഡിയോളും അഹാന ഡിയോളും മുംബൈയിലെ വിലെ പാര്‍ലെയിലാണ് വോട്ട് രേഖപ്പെടുത്തിയത്.
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായി മത്സരിക്കുന്ന സ്മൃതി ഇറാനിക്ക് മുംബൈയിലെ വെര്‍സോവിലായിരുന്നു വോട്ട്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വോട്ട് രേഖപ്പെടുത്തിയത് മുബൈയിലെ മലബാര്‍ഹില്ലിലായിരുന്നു. ഇന്ത്യയയുടെ നാലു വശത്തും മോദി കരംഗം ആഞ്ഞടിക്കുകയാണെന്നും സമരത്ഥനായ നേതാവാണ് മോദി എന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here