പോലീസിലും കള്ളവോട്ട് ആരോപണം; പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ വാങ്ങിയതായി റിപ്പോർട്ട്

പോലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ടാക്കുന്നതായി ആരോപണം. പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് നൽകാൻ നിർദേശം നൽകുന്നതായും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരിൽ നിന്നും പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ ശേഖരിച്ച് വോട്ടു ചെയ്യുകയാണെന്നാണ് ആരോപണം.
Read Also; കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് സാക്ഷ്യപ്പെടുത്തൽ; തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന് യുവതി
ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നടന്നതെന്നു കരുതുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. അതേ സമയം ആരോപണം നിഷേധിച്ച് പോലീസ് അസോസിയേഷൻ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here