പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വർധയിൽ ഏപ്രിൽ ഒന്നിന് നടത്തിയ വിവാദ പ്രസ്ഥാവനയിലാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ‘ന്യൂനപക്ഷം ഭൂരിപക്ഷമായ ഇടത്താണ് രാഹുൽ ഗാന്ധി അഭയം തേടുന്നത്’ എന്നായിരുന്നു മോദിയുടെ പരാമർശം. വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്ഥാവന.
‘ കോൺഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു. ന്യൂനപക്ഷക്കാർ അല്ലാത്തവർ (ഹിന്ദുക്കൾ) കൂടുതലുള്ളയിടത്ത് മത്സരിക്കാൻ പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾക്ക് പേടിയാണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ ഇടത്താണ് രാഹുൽ ഗാന്ധി അഭയം തേടുന്നത്’ – ഇതായിരുന്നു മോദിയുടെ പരാമർശം.
Read Also : തെറ്റു ചെയ്താൽ തന്റെ വീട്ടിലും റെയ്ഡ് നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്നാൽ മോദി നടത്തിയ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നന്നിട്ടില്ലെന്നും വിദ്വേഷ പ്രസംഗമല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയം.
രാഷ്ട്രീയ അജണ്ടയ്ക്കായി സൈന്യത്തെ മോദിയും അമിത് ഷായും ഉപയോഗിക്കുന്നു എന്ന കോൺഗ്രസ് എംപി നൽകിയ പരാതിയിൽ സുപ്രീംകോടതി പോൾ പാനലിന്റെ അഭിപ്രായം തേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here