ഇന്നത്തെ പ്രധാന വാർത്തകൾ (30-04-2019)

യാക്കോബായ സഭയിൽ ആഭ്യന്തര ഭിന്നത രൂക്ഷം; തോമസ് പ്രഥമൻ കാതോലിക്ക ബാവ രാജിക്കൊരുങ്ങുന്നു
യാക്കോബായ സഭയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. തോമസ് പ്രഥമൻ കാതോലിക്ക ബാവ രാജിക്കൊരുങ്ങുകയാണ്.പദവിയിൽ നിന്ന് നീക്കാൻ പാത്രിയാർക്കിസ് ബാവയ്ക്ക് കത്തയച്ചു. സഭയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് നീക്കങ്ങൾ. പുതിയ സഭാ ഭാരവാഹികളെ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പോലീസിലും കള്ളവോട്ട് ആരോപണം; പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ വാങ്ങിയതായി റിപ്പോർട്ട്
പോലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ടാക്കുന്നതായി ആരോപണം. പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് നൽകാൻ നിർദേശം നൽകുന്നതായും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരിൽ നിന്നും പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ ശേഖരിച്ച് വോട്ടു ചെയ്യുകയാണെന്നാണ് ആരോപണം.
കേരളത്തില്‍ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു
ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്.
ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; ജാഗ്രതാ നിർദേശം തുടരുന്നു
ഫോനി ചുഴലിക്കാറ്റ് അതിതീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുന്ന ഫോനി ബുധനാഴ്ചയോടെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേന കപ്പലുകളടക്കം സജ്ജമാക്കിയിട്ടുണ്ട്.
വിദേശ പൗരത്വ വിഷയം; രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്
വിദേശ പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. 2009 വരെ രാഹുല്‍ഗാന്ധിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലണ്ടനിലെ കമ്പനിയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിലാണ് വിശദീകരണം തേടിയത്.ബിജെപി നേതാവ് സുബ്രണ്യം സ്വാമിയാണ് പരാതി നല്‍കിയത്. വിശദീകരണം അറിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ മേയ് 29 വരെ റിമാന്റ് ചെയ്തു
പാലക്കാട് നിന്നും എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ മേയ് 29 വരെ റിമാൻ്റ് ചെയ്തു. എറണാകുളം എൻഐഎ കോടതിയാണ് റിമാൻ്റ് ചെയ്തത്. പ്രതിക്കായുള്ള എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ മെയ് 6 നു പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here