പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന മുൻ ജവാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുന്ന മുൻ ജവാൻ തേജ് ബഹാദൂർ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി നേരിട്ട് സർവീസിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് കാണിച്ചാണ് നോട്ടീസ്. വാരാണസിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് തേജ് ബഹാദൂർ യാദവ് മത്സരിക്കുന്നത്.
പട്ടാളക്കാർക്ക് മോശം ഭക്ഷണം നൽകിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് 2017 ൽ തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.വാരാണസി മണ്ഡലത്തിൽ ആദ്യം സമർപ്പിച്ച പത്രികയിൽ സൈന്യത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിരുന്ന തേജ് ബഹാദൂർ രണ്ടാമത് എസ്പി-ബിഎസ്പി സ്ഥാനാർത്ഥിയായി പത്രിക നൽകിയപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയിട്ടിരുന്നില്ല. ഇതിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here