Advertisement

ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് ആദ്യ ഘട്ട തുകയായി 1086 കോടി രൂപ അനുവദിച്ചു

May 1, 2019
Google News 1 minute Read

ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 170-180 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരങ്ങളിൽ വലിയ തിരമാലകൾക്കു സാധ്യതയുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സൃ ബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദേശീയ ക്രെസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗത്തിൽ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് ആദ്യ ഘട്ട തുകയായി 1086 കോടി രൂപ അനുവദിച്ചു.

Read Also : കേരളത്തില്‍ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ദുരിതാശ്വാസ പ്രവർത്തന ആരംഭിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി പണം അനുവദിച്ചത്.സംസ്ഥാന സർക്കാറുകളും കേന്ദ്ര ഏജൻസികളും സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറി ജീവഹാനി ഒഴിവാകുന്നതിനായും പ്രദേശത്ത് ആവശ്യത്തിന് മരുന്നും കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നതിന് നിർദേശം നൽകിട്ടുണ്ട്. വൈദ്യുതി ,ടെലിഫോൺ ബന്ധം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ പുനസ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാല് സംസ്ഥാനങ്ങളിലും തീര സംരക്ഷണ സേനയേയും നാവിക സേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിട്ടുണ്ട്. കൂടാതെ വ്യോമ കരസേനയും രക്ഷാപ്രവർത്തനത്തിനായി തയ്യാറായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകൾ ആന്ധ്രപ്രദേശിലും, 28 ടീമുകൾ ഒഡീഷയിലും 5 ടീമുകളെ പശ്ചിമ ബംഗാളിലും വിന്യസിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here