Advertisement

കേരളത്തില്‍ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

April 30, 2019
Google News 1 minute Read

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്.

തീരപ്രദേശത്തു താമസിക്കുന്നവര്‍ക്കും, മത്സ്യബന്ധന തൊഴിലാളികള്‍ക്കുമുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. യെല്ലോ അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സംസ്ഥാനത്തിന്റെ ചില ഇടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

Read more :ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; ജാഗ്രതാ നിർദേശം തുടരുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. മണിക്കൂറില്‍ 145 കിലോമീറ്ററായിരിക്കും ഫോനിയുടെ വേഗമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പിലുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here