Advertisement

മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികൾ; അരുതെന്ന് വിലക്കി പ്രിയങ്ക: വീഡിയോ

May 1, 2019
4 minutes Read

മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുട്ടികളെ വിലക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം.

രാഹുൽ ഗാന്ധിക്ക് വേണ്ടിയായിരുന്നു പ്രിയങ്ക അമേഠിയിലെത്തിയത്. ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യവുമായി കുറച്ചധികം കുട്ടികൾ പ്രിയങ്കയെ വരവേറ്റു. അത് ആസ്വദിച്ച് പുഞ്ചിരിയോടെ പ്രിയങ്ക നിന്നു. എന്നാൽ ചൗക്കിദാർ ചോർ ഹേയിൽ നിന്ന് മാറി മോദിക്കെതിരെ നേരിട്ട് മുദ്രാവാക്യം വിളി തുടങ്ങിയതോടെ പ്രിയങ്ക അത് വിലക്കി. അവരെ നിരുത്സാഹപ്പെടുത്തിയ പ്രിയങ്ക നല്ല കുട്ടികളായിരിക്കണമെന്നും ഉപദേശിച്ചു.

ശേഷം കുട്ടികൾ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. കുട്ടികളുടെ മുദ്രാവാക്യ വീഡിയോ വൈറലായതോടെ പ്രിയങ്കയ്ക്കും കോൺഗ്രസിനുമെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top