Advertisement

വയനാട് എൽഡിഎഫ് സ്ഥാനാർത്ഥി പിപി സുനീറിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പിവി അൻവർ

May 1, 2019
Google News 1 minute Read

വയനാട്ടിൽ പി.പി.സുനീറിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ.
ക്വാറി മുതലാളിമാരിൽ നിന്ന് സുനീർ പണം പിരിച്ചെന്നും,  നേതൃത്വം ഇതന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. 360യിലായിരുന്നു അൻവറിന്റ പ്രതികരണം. ഇടതു പക്ഷത്തിന്റെ ഒരു സ്ഥാനാർത്ഥി മറ്റൊരു സ്ഥാനാർത്ഥിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് സിപിഎം-സിപിഐ നേതൃത്വങ്ങൾക്ക് മറുപടി പറയേണ്ടി വരും

സുനീറിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ മാത്ര ണെന്നാണ് പി.വി.അൻവറിന്റെ ആരോപണം. ക്വാറി മുതലാളിമാരിൽ നിന്ന് പിപി സുനീർ പണം പിരിച്ച് കോടികളുണ്ടാക്കിയതായും അൻവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങിൽ ഉന്നയിച്ച വിമർശനങ്ങൾ സിപിഐക്കെതിരെയല്ലന്നും സുനീറിനെതിരെയാണെന്നും വിശദീകരിച്ചു കൊണ്ടായിരുന്നു പി.വി.അൻവർ 360യിൽ സംസാരിച്ചത് .

സുനീറിന്റെ ഈ ഇടപാടുകൾ cpl നേതൃത്വം അന്വേഷിക്കണം. സുനീറിന്റെ സ്ഥാനർതിത്വത്തോട് എതിർപ്പുണ്ടെങ്കിലും വയനാട്ടിൽ തന്റെ വോട്ട്  എൽഡിഎഫിന് തന്നെ ആയിരുന്നന്നും അൻവർ പറഞ്ഞു. സുനീറിന്റെ പ്രവർത്തനങ്ങൾ ഇടത് മുന്നേറ്റത്തിന് തടസമായന്ന് ആരോപിച്ച അൻവർ സുനീർ ലീഗിലേക്ക് പോകുമെന്ന് ആവർത്തിച്ചു.

അൻവറിന്റെ വിമർശനങ്ങൾ തുടരുമ്പോഴും സിപിഎം-സിപിഐ  സംസ്ഥാന നേതൃത്വങ്ങൾ പ്രതികരിക്കാൻ തയ്യാറാകാത്തത് ജില്ലയിൽ ഇടതു മുന്നണിക്കകത്ത് ആശയ കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here