‘തല’ എന്ന വിളി തനിക്ക് വളരെ സ്പെഷ്യലാണെന്ന് ധോണി; വീഡിയോ

ആരാധകരുടെ ‘തല’ എന്ന വിളി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ഇന്നലെ ഡൽഹി ക്യാപിറ്റൽസുമായി നടന്ന മത്സരത്തിനു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിക്കിടെയായിരുന്നു ധോണിയുടെ പരാമർശം.
“നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഔദ്യോഗിക ഗാനം പുറത്തിറക്കുമ്പോൾ അതിൽ തല എന്നുള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് അത് ശ്രദ്ധിക്കുന്നത്. ആ വിളി എപ്പോഴും പ്രിയപ്പെട്ടതാണ്. തമിഴ്നാട്ടിൽ എവിടെ പോയാലും അവരെന്നെ പേര് വിളിക്കാരില്ല. തല എന്നാണ് വിളിക്കാറ്. അത് കേൾക്കുമ്പോൾ തന്നെ സിഎസ്കെ ആരാധകനാണെന്ന് മനസ്സിലാവും.”- ധോണി പറയുന്നു.
മത്സരത്തിൽ 80 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയിരുന്നു. 22 പന്തുകളിൽ 44 റൺസെടുക്കും അസാദ്ധ്യ സ്റ്റംപിങ്ങിലൂടെ രണ്ട് ഡൽഹി കളിക്കാരെ പുറത്താക്കുകയും ചെയ്ത ധോണിയായിരുന്നു സിഎസ്കെയുടെ താരം. ധോണി തന്നെ ആയിരുന്നു മാൻ ഓഫ് ദി മാച്ചും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here