Advertisement

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ, രേഖയോ എന്ന് വ്യക്തമാക്കണം; സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി

May 2, 2019
Google News 0 minutes Read

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വഴിത്തിരിവുകളില്‍ ഒന്നായ മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി.  കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് മറുപടി വെള്ളിയാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത്.

ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേനലവധിക്ക് ശേഷം കേള്‍ക്കാമെന്നായിരുന്നു കോടതി രാവില കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിലപാട്. എന്നാല്‍, കുറ്റം ചുമത്തുന്നത് വൈകുകയാണെന്നും ഇന്നു തന്നെ കേസ് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു,അഭ്യര്‍ഥന അംഗീകരിച്ച കോടതി ഇന്നു തന്നെ കേസ് പരിഗണിക്കാമെന്ന് തീരുമാനിച്ചു. ഉച്ചയ്ക്കു ശേഷം കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ കേസിലെ അവ്യക്തത മറനീക്കി പുറത്തു വന്നത്.

മാത്രമല്ല, കേസിന്റെ ഭാഗമാണ് മെമ്മറികാര്‍ഡ് എങ്കില്‍ ഇത് ദിലീപിന് കൈമാറുന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് സംബന്ധിച്ച മാനദണ്ഡം നിശ്ചയിക്കേണ്ടത് ജില്ലാ ജഡ്ജിയാണന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ ആണെങ്കില്‍ വിചാരണയ്ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അത് കാണാനുള്ള അവകാശം തനിക്കുണ്ടെന്നും കാണിച്ച് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ മെമ്മറികാര്‍ഡ് പ്രതിക്ക് നല്‍കുന്ന പക്ഷം ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നായിരുന്നു സര്‍ക്കാറിന്റെ പക്ഷം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here