ബാബറിന്റെ പിൻഗാമി പരാമർശം; യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി എന്ന് അര്‍ത്ഥമുളള ബാബര്‍ കി ഔലദ് എന്ന പരാമര്‍ശത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 72 മണിക്കൂറിന്റെ വിലക്ക് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ, ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദപരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥിയെ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ വിവാദപരാമര്‍ശം. അംബേദ്കറുമായും ബുദ്ധനുമായും ബന്ധമുളള സ്ഥലങ്ങള്‍ വികസിപ്പിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഒരു വശത്ത് മത്സരിക്കുമ്പോള്‍ മറുവശത്ത് ബാബറിന്റെ പിന്‍ഗാമിയാണ് എന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് ആധാരമായ പദപ്രയോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here