Advertisement

പ്രതിഷേധം ഫലം കണ്ടു; കർഷകർക്കെതിരായ കേസ് പിൻവലിച്ച് പെപ്സികോ

May 2, 2019
Google News 0 minutes Read

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസ് പെപ്സികോ പിൻവലിച്ചു. കർഷകർക്കെതിരെ കേസ് നൽകിയ പെപ്സികോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലെയ്സ് ബഹിഷ്കരണാഹ്വാനവും സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇതിനെത്തുടർന്ന് കേസ് പിൻവലിക്കാൻ പെപ്സികോ നിർബന്ധിതരാവുകയായിരുന്നു.

ജൂണ്‍ 12ന് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായി എന്നാണ് പെപ്‌സികോ വക്താവിൻ്റെ പ്രതികരണം.

ഗുജറാത്തിലെ 4 കര്‍ഷകരോടാണ് പെപ്സികോ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് പെപ്‌സികോ നിയമനടപടികള്‍ സ്വീകരിച്ചത്. അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്‌തെന്നാണ് കര്‍ഷകര്‍ക്കെതിരെ ഇവർ ആരോപിച്ച കുറ്റം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here