പാലക്കാട് കഞ്ചിക്കോട് പെപ്‌സി കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ
ലോക്ക്ഡൗൺ നിർദേശങ്ങൾ കാറ്റിൽ പറത്തി പാലക്കാട് കഞ്ചിക്കോട് പെപ്‌സി കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ. കമ്പനിയിലെ 30 മാനേജ്‌മെന്റ് സ്റ്റാഫിനെയാണ് ലോക്ക്ഡൗൺ കാലത്ത് പിരിച്ചുവിട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് ഒരു സ്ഥാപനത്തിൽ നിന്ന് തൊഴിലാളിയെ പുറത്താക്കരുതെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശമുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ചിരിക്കുകയാണ്. പെപ്‌സി പ്ലാന്റിന്റെ കഞ്ചിക്കോട്ടെ നടത്തിപ്പുകാരായ വരുൺ ബീവറേജസ്. 30 മാനേജ്‌മെൻറ് സ്റ്റാഫിനെയാണ് പിരിച്ചുവിട്ടതായി ഇന്നലെ അറിയിപ്പ് വന്നത്.
തൊഴിൽ സമരത്തിന്റെ പേരിൽ കമ്പനി കഴിഞ്ഞ മാസം 22 ന് ലോക്ക് ഔട്ട് ചെയ്തിരുന്നു. ബാക്കി വരുന്ന കരാർ തൊഴിലാളികളെ പുറത്താക്കുന്നതിന്റെ ആദ്യ ഘട്ടമാണിതെന്നാണ് തൊഴിലാളികളുടെ ആരോപണം. 500 തൊഴിലാളികളാണ് പെപ്‌സിയുടെ കഞ്ചിക്കോട് പ്ലാന്റിൽ ജോലി ചെയ്യുന്നത്.
Story Highlights- pepsi, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here