എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ; മെയ് 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു

കെഎസ്ആർടിസിയിലെ എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നതിന് ഹൈക്കോടതി സമയ പരിധി നീട്ടി നൽകി. ഈ മാസം 15 വരെയാണ് നീട്ടി നൽകിയത്. വിധി നടപ്പാക്കാൻ കൂടുതൽ സമയം തേടിയുള്ള കെഎസ്ആർടിസിയുടെ ഉപഹർജിയിലാണ് നടപടി.

Read Also; എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ അറുനൂറിലധികം സർവീസുകളെ ബാധിക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

ഈ വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ അടുത്ത തിങ്കളാഴ്ച  സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെ ഏപ്രിൽ 30 നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top