Advertisement

എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ അറുനൂറിലധികം സർവീസുകളെ ബാധിക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

April 10, 2019
Google News 1 minute Read
ak saseendran

കെ.എസ്.ആർ.ടി.സി എം പാനൽ ഡ്രൈവർമാരെ പെട്ടെന്ന് പിരിച്ചുവിട്ടാൽ സർവീസുകളെ ബാധിക്കുമെന്നും അറുനൂറിലധികം സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിധിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും ഇതിനായി എ.ജി.യിൽ നിന്നും ഉടൻ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു.

Read Also; കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു

എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ നിയമവശങ്ങൾ ചെയ്യുന്നതിനായി ഗതാഗത മന്ത്രി ഇന്ന് കെഎസ്ആർടിസി എം.ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. 1565 താൽക്കാലിക ഡ്രൈവർമാരെ ഈ മാസം 30 നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പകരം നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Read Also; കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

പിഎസ്‌സി പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ ഇത്രയധികം ഡ്രൈവർമാരെ ഒന്നിച്ചു പിരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. സ്ഥിരം ജീവനക്കാർക്ക് വരെ കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ പുതിയ നിയമനങ്ങൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് കെഎസ്ആർടിസി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here