Advertisement

കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു

April 10, 2019
Google News 0 minutes Read

ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കും.

1565 കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരാണ് ജോലി നഷ്ടമാകുമെന്ന ഭീഷണി നേരിടുന്നത്. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷമുള്ളതിനാല്‍ ബസോടിച്ചു നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇക്കാര്യം രേഖാമൂലം എംപാനല്‍ ഡ്രൈവര്‍മാര്‍ കോര്‍പ്പറേഷനെ അറിയിച്ചു. അവധിക്കു അപേക്ഷിച്ചവരെ നിര്‍ബന്ധിച്ചു ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ അധികാരികള്‍ക്കും ബുദ്ധിമുട്ടുണ്ട്.

എംപാനല്‍ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിക്കുന്നത് കോര്‍പ്പറേഷനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. 35 ശതമാനം സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി എം ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here