Advertisement

ഖത്തറും കടന്ന് ഇന്ത്യൻ കുട്ടികൾ; സ്ലോവേനിയയെ പൂട്ടിയതിനു പിന്നാലെ ഇന്ത്യക്ക് ജയം

May 3, 2019
Google News 1 minute Read

സ്ലൊവേനിയയ്ക്കെതിരെ സമനില പിടിച്ചതിനു പിന്നാലെ ഖത്തറിനെ പരാജയപ്പെടുത്തി ഇന്ത്യൻ അണ്ടർ-15 ടീം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ സ്രിദാർത്ഥ് തന്നെയാണ് ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തത്.

മത്സരത്തിൻ്റെ ആദ്യ മിനിട്ടിൽ തന്നെ ഇന്ത്യക്ക് ഗോളവസരം ലഭിച്ചുവെങ്കിലും അത് മുതലെടുക്കാനായില്ല. ഖത്തറിൻ്റെ നിരവധി അവസരങ്ങൾ തട്ടിത്തെറിപ്പിച്ച ഗോൾ കീപ്പർ ആയുഷ് ദേഷ്‌വാളാണ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

നേരത്തെ സ്ലൊവേനിയക്കെതിരെ 2-2 സ്കോറിൽ സമനില പിടിച്ച ഇന്ത്യ അമേരിക്കക്കെതിരെയും മെക്സിക്കോക്കെതിരെയും പരാജയപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here