സിദ്ദീഖ് ചിത്രത്തിനായി അർബാസ് ഖാനും മോഹൻലാലും ഒന്നിക്കുന്നു

ബോളിവുഡ് നടനും സംവിധായകനുമായ അർബാസ് ഖാൻ മലയാളത്തിലേക്ക്. ആദ്യ ചിത്രം മോഹൻലാലിനൊപ്പമാണ്. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിനായാണ് മോഹൻലാലും അർബാസ് ഖാനും ഒന്നിക്കുന്നത്.
നടൻ സിദ്ദീഖ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജീത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.
നിലവിൽ ഇട്ടിമാണി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ച ശേഷമാകും ബിഗ് ബ്രദറിൽ അഭിനയിക്കാൻ എത്തുക.
സിദ്ദീഖിന്റെ നിർമ്മാണ വിതരണ കമ്പനിയായ എസ് ടാക്കീസും വൈശാഖാ സിനിമാസും ഷമാൻ ഇൻർനാഷണലും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവ്വഹിക്കുക. എറണാകുളത്തും ബംഗളൂരുവിലുമായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോർട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here