റാലിക്കിടെ കെജ്രിവാളിന്റെ മുഖത്തടിച്ച് യുവാവ്: വീഡിയോ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മർദനം. മോത്തിബാഗിൽ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. തുറന്ന വാഹനത്തിൽ ചാടിക്കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു.
മോട്ടർ നഗർ പ്രദേശത്തെ പ്രചാണത്തിനിടെ ആൾക്കൂട്ടത്തെ കൈവീശി കാണിക്കേകവേ ആയിരുന്നു കെജ്രിവാളിനെ ആക്രമിച്ചത്. യുവാവിനെ പൊലീസും ആം ആദ്മി പ്രവർത്തകരും ചേർന്നു കീഴ്പ്പെടുത്തി. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. മെയ് 12നാണ് ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here