Advertisement

അഞ്ചാംഘട്ട ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും

May 4, 2019
Google News 0 minutes Read
fifth phase election campaign ends today

അഞ്ചാംഘട്ട ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും . എഴ് സംസ്ഥാനങ്ങളിലെ 51 ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. മറ്റ് ഘട്ടങ്ങളിൽ പരക്കെ അക്രമം നടന്ന പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ടം മുതൽ ഒരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. അതേസമയം അഞ്ചാം ഘട്ട പരസ്യപ്രചരണത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസ് സമർപ്പിച്ച ശേഷിക്കുന്ന രണ്ട് വീതം പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലിൻ ചിറ്റ് നൽകി.

പരസ്യ പ്രചരണം അവസാനിക്കുന്ന ഉത്തർ പ്രദേശിലെ റായ് ബറേലി, അമേഠി, ലഖ്‌നൗ തുടങ്ങി പതിനാല് മണ്ടലങ്ങളിലും അവസാനമണിക്കൂറുകളിൽ പതിനെട്ടടവും പയറ്റുകയാണ് രാഷ്ട്രിയ പാർട്ടികൾ. അമേഠിയിലെ ജനങ്ങളോട് തനിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് കൊൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുറന്ന കത്ത് എഴുതി. മധ്യപ്രദേശിലെ 7 രാജസ്ഥാനിലെ 12 ജാർഖണ്ഡിലെ 4 ഉം മണ്ടലങ്ങളിലും കോൺഗ്രസിന്റെയും ബിജെപിയും ദേശിയ നേതാക്കൾ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. മറ്റെല്ലാ വിഷയങ്ങളെയും അപേക്ഷിച്ച് ദേശിയത വിഷയങ്ങൾ പറയാനാണ് കോൺഗ്രസ്സും ബിജെപിയും ഇപ്പോൾ മത്സരിക്കുന്നത്.

ബീഹാറിലെ 5 ഉം പശ്ചിമ ബംഗാളിലെ 7 ഉം മണ്ഡലങ്ങളിലും അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ജമ്മുകാശ്മീരിലെ അനന്ത നാഗ് ലോകസഭാ മണ്ഡലത്തിലേക്ക് ഘട്ടം ഘട്ടമായ് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഷോപ്പിയാൻ, പുൽവാമ ജില്ലകളിലെയും ലഡാക്ക് ലോകസഭാ മണ്ടലത്തിലെയും പ്രചരണം വൈകിട്ട് കൊട്ടിക്കലാശിക്കും.

കോൺഗ്രസ് മുഖ്യവക്താവ് നൽകിയ രണ്ട് വീതം പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലിൻ ചിറ്റ് നൽകി. സ്വകാര്യവാർത്തചാനൽ അജ് തക്കിന് നൽകിയ അഭിമുഖവും വാരണാസിയിൽ എപ്രിൽ 25 ന് നടത്തിയ പ്രസംഗവും ആയി ബന്ധപ്പെട്ട് നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിർപ്പാക്കിയത്. മധ്യപ്രദേശിലെ ഷഹദൂളിൽ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനയും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. ചൊവ്വാഴ്ചവരെയാണ് സമയം നീട്ടി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here