ഞാൻ നിങ്ങളെ മാനസിക രോഗ വിദഗ്ധന്റെ അടുക്കലെത്തിക്കാം; അഫ്രീദിക്ക് മറുപടിയുമായി ഗംഭീർ

തനിക്കെതിരെ ആത്മകഥയിലൂടെ രൂക്ഷ വിമർശനങ്ങൾ നടത്തിയ പാക്കിസ്ഥാൻ മുൻ താരം ഷഹീദ് അഫ്രീദിക്ക് മറുപടിയുമായി ഗൗതം ഗംഭീർ. അഫ്രീദിയെ മാനസികരോഗ വിദഗ്ധനെ കാണിക്കണമെന്ന് ഗംഭീർ തിരിച്ചടിച്ചു. ട്വിറ്ററിലൂടെയാണ് ഈസ്റ്റ് ഡൽഹിലെ ബിജെപി സ്ഥാനാർഥി കൂടിയായ ഗംഭീറിന്റെ മറുപടി.
ഗംഭീറിന് വ്യക്തിത്വമില്ലെന്നും നെഗറ്റീവ് മനോഭാവമുള്ള ആളാണെന്നും തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിൽ അഫ്രീദി കുറിച്ചിരുന്നു. ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത് എന്നായിരുന്നു അഫ്രീദിയുടെ വിമർശനം. ഇതിന് മറുപടിയായാണ് ഗംഭീറിന്റെ പ്രതികരണം.
നിങ്ങളൊരു രസികനാണല്ലോ, എന്തായാലും മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങൾ ഇപ്പോഴും വീസ അനുവദിക്കുന്നുണ്ട്. ഞാൻ താങ്കളെ മാനസികരോഗ വിദഗ്ധന്റെ അടുത്തെത്തിക്കാം.-അഫ്രീദിയുടെ വിമർശനത്തിനെതിരെ ഗംഭീർ ട്വീറ്റ് ചെയ്തു.
@SAfridiOfficial you are a hilarious man!!! Anyway, we are still granting visas to Pakistanis for medical tourism. I will personally take you to a psychiatrist.
— Chowkidar Gautam Gambhir (@GautamGambhir) 4 May 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here