ഗൗതം ഗംഭീറിനെതിരായ വധഭീഷണി: 21കാരൻ പിടിയിൽ; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് കുടുംബം

ബിജെപി നേതാവും ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചും എംപിയുമായ ഗൗതം ഗംഭീറിനെതിരെ വധഭീഷണി മുഴക്കിയ കേസിൽ 21 കാരൻ ഡൽഹിയിൽ പിടിയിൽ. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യുവാവ് എന്നാണ് വിവരം. ഗുജറാത്ത് സ്വദേശിയായ ജിഗ്നേഷ് സിംഗ് പർമർ എന്നയാളാണ് പിടിയിലായത്.
കാശ്മീരിൽ ഭീകരാക്രമണം നടന്ന ഏപ്രിൽ 22നാണ് ഗൗതം ഗംഭീറിന് പ്രതി ഇമെയിൽ സന്ദേശം അയച്ചത്. ഇതേ ദിവസമാണ് ഒരു വിദേശി അടക്കം 26 പേരെ കശ്മീരിൽ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ജിഗ്നേഷ് സിംഗ് പർമർ എൻജിനീയറിങ് വിദ്യാർഥി ആണെന്നാണ് വിവരം. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ട് എന്നാണ് കുടുംബം പോലീസിനെ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ പോലീസ് പരിശോധന തുടരുകയാണ്.
ഭീഷണി സന്ദേശം സംബന്ധിച്ച് ഡൽഹിയിലെ രജീന്ദർ നഗർ പോലീസ് സ്റ്റേഷനിലാണ് ഗൗതം ഗംഭീർ ഇമെയിൽ ആയി പരാതി നൽകിയത്. ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. ഐസിസ് കാശ്മീർ ഇമെയിലിൽ നിന്നാണ് ഐ കിൽ യു എന്ന സന്ദേശം എത്തിയത്. 2022ലും ഗൗതം ഗംഭീറിന് വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ കൂട്ടുകയും ചെയ്തിരുന്നു.
Story Highlights : 21 Year Old Engineering Student Held For Sending Threat Mails To Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here