തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യ ശ്രമം; പരാതിയില്ലെന്ന് പെൺകുട്ടി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യ ശ്രമത്തിൽ ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടിയുടെ മൊഴി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ ആത്മഹത്യക്കു ശ്രമിച്ചതെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു.
യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയും ആറ്റിങ്ങൽ സ്വദേശിയുമായ പെൺകുട്ടിയെ കാണാനില്ലെന്ന് മതാപിതാക്കൾ വ്യാഴാഴ്ച്ചയാണ് പൊലീസിൽ പരാതിപെടുന്നത്. പിറ്റേന്ന് രാവിലെ കോളേജിലെ ലേഡീസ് റൂമിൽ കൈഞരമ്പു മുറിച്ച രീതിയൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
Read Also : യൂണിവേഴ്‌സിറ്റി കോളെജിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം; മന്ത്രി റിപ്പോർട്ട് തേടി
കോളേജ് യൂണിയൻ നേതാക്കൾക്കെതിരെ പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ ആരോപണം ഉയർന്നതോടെ ആറ്റിങ്ങൽ പോലീസ് പെൺകുട്ടിയെ കോടതയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. അർക്കെതിരെയും പരാതിയില്ലെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
സംഭവത്തിൽ സ്വമേധയ കേസെടുത്ത മനുഷ്യവകാശ കമ്മീഷൻ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്കും, പ്രിൻസിപ്പാലിനും നിർദേശം നൽകി.
അതേസമയം, വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിനു പിന്നിൽ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കാളാണെന്ന് ആരോപിച്ച് കെ.എസ്‌യു പ്രവർത്തകർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു . പിന്നാലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here