Advertisement

ഇന്ത്യ അണ്ടർ 17 വനിതാ ലോകകപ്പ് ടീമിൽ മലയാളിയും

May 4, 2019
Google News 0 minutes Read

ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2020 അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ടീമിൽ മലയാളിയും. കാസർഗോഡ് നീലേശ്വരം സ്വദേശിയായ മാളവികയാണ് റിസർവ് ടീമിൽ ഇടം പിടിച്ചത്. മുന്നേറ്റ നിരക്കാരിയാണ് മാളവിക.

ആദ്യം പ്രഖ്യാപിച്ച മുപ്പത്തി അഞ്ചു പേരുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലന ക്യാമ്പാണ് നടക്കാൻ പോകുന്നത്.അതിലൂടെ വനിതാ ലോകകപ്പിനുള്ള മികച്ച ടീമിനെ വാർത്തെടുക്കാനാണ് എഐഎഫ്എഫിൻ്റെ ലക്ഷ്യം. മുൻ ഇന്ത്യൻ താരം അലെക്ക്സ് അംബ്രോസാണ് പരിശീലകൻ.

ദേശീയ മത്സരങ്ങളിൽ മികവ് പുലർത്തിയവരെയാണ് ക്യാമ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രമായിരിക്കും റിസർവ് ലിസ്റ്റിൽ നിന്നും താരങ്ങളെ പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here