ജലമലിനീകരണത്തിനെതിരെ ശബ്ദമുയർത്തി ശ്രീലങ്കൻ ജേഴ്സി; നിർമ്മിച്ചിരിക്കുന്നത് കടലിലുപേക്ഷിച്ച പ്ലാസ്റ്റിക്കുകൾ കൊണ്ട്

12ആം ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ജേഴ്സി അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ജേഴ്സിയാണ് ശ്രീലങ്ക അവതരിപ്പിച്ചിരിക്കുന്നത്. കടലിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസിക്കുകൾ റീസൈക്കിൾ ചെയ്ത് അതിൽ നിന്നാണ് ജേഴ്സി നിർമ്മിച്ചിരിക്കുന്നത്. ജലമലിനീകരണത്തിനെതിരെ സന്ദേശം നൽകാനാണ് തങ്ങൾ ഈ ജേഴ്സി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
പതിവായി കണ്ടു കൊണ്ടിരുന്ന സിംഹത്തിനു പകരം ആമയുടെ ചിത്രമാണ് പുതിയ ജേഴ്സിയിലുള്ളത്. ഇത് സമുദ്ര സമ്പത്തിനെ നശിപ്പിക്കുന്നതിനെതിരെയുള്ള സന്ദേശമാണ്. ശ്രീലങ്ക ക്രിക്കറ്റ് ബോർഡിൻ്റെ ഔദ്യോഗിക വസ്ത്ര നിർമ്മാതാക്കളായ എംഎഎസ് ഹോൾഡിംഗ്സാണ് ഈ നൂതന ആശയത്തിനു പിന്നിൽ.
Sri Lanka Cricket unveil ICC Cricket World Cup 2019 Jersey. #CWC19 #lka pic.twitter.com/svQpkqtxyi
— Sri Lanka Cricket ?? (@OfficialSLC) 3 May 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here