യൂട്യൂബ് വീഡിയോകള്‍ റിവ്യൂ ചെയ്യുന്നു; ജനുവരി മുതല്‍ നിരീക്ഷിച്ചത് പത്ത് ലക്ഷത്തോളം വീഡിയോകള്‍

സെര്‍ച്ചെഞ്ചിനില്‍ കടന്നു കൂടിയ അനധികൃത ഉള്ളടക്കം കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി, ഗൂഗിള്‍ ഇതുവരെ നിരീക്ഷിച്ചത് പത്ത് ലക്ഷത്തോളം യൂട്യൂബ് വീഡിയോകള്‍.
2019 ലെ ആദ്യ മൂന്നു മാസത്തെ കണക്കനുസരിച്ചാണ് ഇത്രയധികം വീഡിയോകള്‍ ഗൂഗിള്‍ റിവ്യൂ ചെയ്തതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് വീഡിയോകള്‍ റിവ്യൂ ചെയ്തത്. മൂന്നു മാസത്തിനുള്ളില്‍ ഭീകരവാദം പ്രചരിപ്പിച്ച 90,000 വീഡിയോകള്‍ നീക്കം ചെയ്തതായാണ് ഗൂഗിള്‍ റി്‌പ്പോര്‍ട്ടില്‍ പറയുന്നത്. യുട്യൂബ് നിയമങ്ങള്‍ ലംഘിച്ച് അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്. യൂട്യൂബ് വീഡിയോകള്‍ നിയന്ത്രിക്കുന്നപോലെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഭീകരവാദത്തെ നേരിടാന്‍ നിരീക്ഷണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീഡിയോയിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ച് നീക്കെ ചെയ്യുന്നത് പോലെ 14 ലക്ഷം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ഇത്തരത്തില്‍ നീക്കം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here