Advertisement

കാസർഗോഡ് ജില്ലയിലെ കള്ള വോട്ട് പരാതി; വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു

May 5, 2019
0 minutes Read

കള്ളവോട്ട് പരാതിയില്‍ കാസർഗോഡ് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെയും പരിശോധന ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

കാസർഗോഡ് ജില്ലയിലെ 43 പ്രശ്ബന ബാധിത ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടങ്ങളിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ദൃശ്യങ്ങളുടെ പരിശോധന രാവിലെ 8 മണി മുതല്‍ ആരംഭിച്ചു. പരിശോധനയില്‍ വെബ് കാസ്റ്റിങ് നടത്തിയ ആളുകളും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്.

പരിശോധനയുടെ ഭാഗമായി കളക്ട്രേറ്റിലെ സ്‌ട്രോങ് റൂമിലെ വെബ് ക്യാമറ ദൃശ്യങ്ങളുടെ സിഡി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് കൈമാറി. വ്യാപകമായ കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്നാണ് മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ കള്ളവോട്ട് പരാതികളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top