Advertisement

കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

May 5, 2019
1 minute Read

സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ് കള്ളവോട്ടുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോള്‍ വേണോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും. കള്ളവോട്ട് സംബന്ധിച്ച പരാതികള്‍ കൗണ്ടിംഗ് ദിവസം വരെയും അന്വേഷിക്കുമെന്നും ഉയര്‍ന്ന പരാതികളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അവരുടെ തലയും ഉരുളുമെന്നും ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ പിലാത്തറ എ യു പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ കൂളിയാട് ഹൈസ്‌കൂളിലെ 48-ാം നമ്പര്‍ ബൂത്ത്, കല്യാശ്ശേരി മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69,70 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top