Advertisement

ആരുടേയും മുന്നിൽ കൈ നീട്ടരുതെന്നാണ് ഈ കുടുംബത്തിന്റെ ആഗ്രഹം; അതിന് സുമനസുകൾ കനിയണം

May 5, 2019
Google News 4 minutes Read

പട്ടിണിയോടും രോഗങ്ങളോടും ഒരു പോലെ പടവെട്ടുകയാണ് തിരുവനന്തപുരം കല്ലറയിലെ ഒരു നിർധന കുടുംബം. സ്വന്തമെന്ന് പറയാൻ ആകെയുള്ള നാല് സെന്റ് ഭൂമിയിൽ ഷീറ്റ് മറച്ചുകെട്ടിയാണ് നാലംഗ കുടുംബത്തിന്റെ അന്തിയുറക്കം. രോഗികളായ ഭർത്താവിന്റേയും മകന്റേയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരോട് യാചിക്കുകയാണ് നബീന എന്ന വീട്ടമ്മ.

രണ്ട് മക്കളും ഭർത്താവും അടങ്ങുന്നതാണ് നബീനയുടെ കുടുംബം. ഭർത്താവ് നസീറിന് തുടർച്ചയായി രണ്ട് ഹൃദയാഘാതങ്ങൾ ഉണ്ടായതോടെയാണ് നബീനയുടെ ജീവിതം താളംതെറ്റിയത്. പിന്നാലെ ഇളയ മകൻ നൗഫലിന് കടുത്ത പ്രമേഹവും ബാധിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി നബീന. കുടുംബം നോക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് നബീന മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ തുടങ്ങിയത്. മിക്കപ്പോഴും പള്ളികൾക്ക് മുന്നിൽ എത്തിയാണ് യാചിക്കുന്നതെന്ന് നബീന പറയുന്നു. എന്തെങ്കിലും കിട്ടുന്നത് വാങ്ങിക്കും. അഞ്ചോ പത്തോ, ഒന്നോ രണ്ടോ രൂപ കിട്ടും. മൂന്ന് പേർക്ക് പൊതിച്ചോർ വാങ്ങാൻ കഴിയുമെന്നാകുമ്പോൾ യാചിക്കുന്നത് നിർത്തും. ഭക്ഷണം വാങ്ങി ഭർത്താവിനും മക്കൾക്കും നൽകും. അവരുടെ വയർ നിറഞ്ഞ് ബാക്കിയുണ്ടെങ്കിൽ മാത്രം താൻ കഴിക്കും. മറ്റുള്ളവർ നൽകുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്.

കെട്ടിമറച്ച ഒറ്റമുറി ഷെഡ്ഡിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് നബീനയും കുടുംബവും അന്തിയുറങ്ങുന്നത്. കെട്ടുറപ്പുള്ള ഒരു വീടിന് വേണ്ടി പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ നബീന കയറിയിറങ്ങി. എന്നാൽ ഒരു പ്രയോജനവും ഉണ്ടായില്ല. ചികിത്സക്കും ഭക്ഷണത്തിനും ആരുടേയും മുന്നിൽ കൈ നീട്ടരുതെന്നാണ് ഇവരുടെ ആഗ്രഹം. എന്നാൽ അത് സാധിക്കുന്നില്ല. കെട്ടുറപ്പുള്ള ഒരു വീടും ഇവരുടെ സ്വപ്‌നമാണ്. അത് സാധ്യമാകണമെങ്കിൽ കനിവുള്ളവർ സഹായിച്ചേ മതിയാകൂ. നബീനയെയും കുടുംബത്തേയും സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ചുവടെ നൽകുന്നു.

NABEENA M

INDIAN OVERSEAS BANK

BHARATHANNOOR BRANCH

A/C NO- 102501000015484

IFSC CODE- IOBA0001025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here