Advertisement

ഉഷ്ണതരംഗം: ഡൽഹിയിലെ സ്‌കൂളുകൾക്ക് അടിയന്തര വേനൽ അവധി പ്രഖ്യാപിച്ചു

May 20, 2024
Google News 2 minutes Read
delhi schools declared holiday

ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾക്ക് അടിയന്തര വേനൽ അവധി പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് അവധി. വിദ്യാഭ്യാസ ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്. ( delhi schools declared holiday )

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുകയാണ്. ഡൽഹിയിൽ ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 46° ക്ക് മുകളിലാണ് ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ. താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.

ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്. ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Story Highlights : delhi schools declared holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here