ഭക്ഷ്യ വിഷബാധയേറ്റ് അങ്കമാലി സ്വദേശി മരിച്ചു; 13 പേർ ചികിത്സയിൽ

ഭക്ഷ്യ വിഷബാധയേറ്റ് അങ്കമാലി സ്വദേശി മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30) ആണ് മരിച്ചത്. രാമക്കൽമേടിൽ വിനോദയാത്രയ്ക്ക് പോയ സംഘത്തിനാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഘത്തിലെ 13 പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അങ്കമാലിയിൽ നിന്നും 30 അംഗ സംഘം ഇന്നലെയാണ് വിനോദയാത്രയ്ക്ക് പോയത്. സ്വന്തമായി പാകം ചെയ്ത ഭക്ഷണമാണ് യാത്രയ്ക്കിടെ ഇവർ കഴിച്ചതെന്നാണ് വിവരം. ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ല.അനിൽ കുമാറിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top