Advertisement

ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഷയത്തില്‍ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്

May 5, 2019
0 minutes Read

ദേശീയ പാത സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്. സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് കേന്ദ്രത്തിന് കത്ത് അയച്ചത്. അടുത്ത ദിവസം മുഖ്യമന്ത്രി ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതലഗതാഗത മന്ത്രിക്കും കത്തയക്കും.

സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 80 ശതമാനത്തോളം ഭൂമി സംസ്ഥാന സര്‍ക്കാര്‍ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള കേന്ദ്ര ഉത്തരവ് വന്നിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ നല്‍കിയ കത്തില്‍ പറയുന്നു. ഇനിയും സ്ഥലമേറ്റെടുപ്പ് വൈകിക്കുന്നത് ഭൂമിയുടെ ന്യായവില ക്രമാതീതമായി ഉയരാന്‍ ഇടയാക്കുമെന്നും കേരളത്തെ സംബന്ധിച്ച് ദേശീയ പാതാ വികസനം അടിയന്തിരമായി നടപ്പിലാക്കേണ്ടതാണെന്നും പൊതുമരാമത്ത് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വികസനം പൂര്‍ത്തിയാക്കുന്നത് തടയുക എന്ന രാഷ്ട്രീയ അജണ്ട കേന്ദ്ര നീക്കത്തിന് പിന്നില്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.ഇതിന് പിന്നാലെയാണ് മന്ത്രി ജി സുധാകരന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരിക്കുന്നത്.  ദേശീയ പാത വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍ നില നിര്‍ത്തണമെന്നും കത്തില്‍ പറയുന്നു.

നിധിന്‍ ഗഡ്കരിക്കും ദേശീയ പാതാ അതോറിറ്റിക്കും അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ദേശീയ പാത സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മുന്‍പ് വന്ന കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top